ചങ്ങനാശേരി- ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് സി.പി.എമ്മിനോട് അവിശ്വാസമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി എൻ.എസ്.എസ് നിലപാടിനെ വിമർശിക്കുകയാണ് ചെയ്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇക്കാലം വരെ സർക്കാർ സ്വീകരിച്ചിട്ടില്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിലാണ്. ഇരുപാർട്ടികളുടേതും സത്യസന്ധമായ നിലപാടല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.