അബഹ - ഖമീസ് മുശൈത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. ഹോട്ടലിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത കാര്‍ ഹോട്ടലിനകത്താണ് നിന്നത്. ഹോട്ടല്‍ ജീവനക്കാരും ഉപയോക്താക്കളും അടക്കമുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാലു യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തി. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.