മക്ക - മക്ക പ്രവിശ്യയിലെ ഗ്രാമങ്ങളിൽ നിന്നും മരുഭൂപ്രദേശങ്ങളിൽ നിന്നും ആടുകളെ കവരുന്നത് പതിവാക്കിയ പതിമൂന്നംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന എട്ടു യെമനികളും ഒരു മാലിക്കാരനും ഇഖാമ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ നാലു യെമനികളുമാണ് അറസ്റ്റിലായത്. പ്രവിശ്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി മൂന്നു ലക്ഷം റിയാൽ വിലവരുന്ന ആടുകളെ സംഘം കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.