മദീന- വിശുദ്ധ റമദാനില്‍ മസ്ജിദുന്നബവി തറാവീഹ് നമസ്‌കാരം പൂര്‍ത്തിയായി അരമണിക്കൂറിനകം അടക്കുമെന്നും ഫജര്‍ നമസ്‌കാരത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് വീണ്ടും തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
റമദാനില്‍ പ്രവാചകന്റെ പള്ളിയില്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും മുന്‍കരുതലുകളും ഇരു ഹറമുകളുടേയും മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് അറിയിച്ചു.
ശഅബാനിലും റമദാനിലും സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളും പ്രതിസന്ധികളുണ്ടായാല്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകളുമാണ് പ്രഖ്യാപിച്ചത്. റമദാന്‍, ഈദ് വേളകളില്‍ സ്വീകരിക്കുന്ന നടപടികളും പദ്ധതിയിലുണ്ട്.
റമദാനിലെ അവസാനത്തെ പത്തില്‍ പ്രവാചകന്റെ പള്ളിയിലേക്ക് എല്ലാ സമയത്തും പ്രവേശനം അനുവദിക്കും. പള്ളിയുടെ വികസപ്പിച്ച ഭാഗങ്ങളിലും റമദാനില്‍ നമസ്‌കാരം അനുവദിക്കും.
കോവിഡ് മുന്‍കരുതലുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ പ്രവാചകന്റെ പള്ളിയില്‍ 45,000 പേര്‍ക്കാണ് സൗകര്യമുളളത്. പടിഞ്ഞറാന്‍ ഭാഗത്ത് 15,000 പേരെ കൂടി അനുവദിക്കുമ്പോള്‍ ഒരേസമയം 60,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും.