Sorry, you need to enable JavaScript to visit this website.

ആധാറെടുക്കാന്‍ വിരലില്ലാത്ത കുഷ്ഠരോഗിയോട് ഒടുവില്‍ അധികൃതര്‍ കനിഞ്ഞു 

ബംഗളൂരു- വിരല്‍ ഇല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയാതിരുന്ന കുഷ്ഠരോഗിക്ക് ഒടുവില്‍ അധികൃതരുടെ കനിവില്‍ പെന്‍ഷന്‍ ലഭിച്ചു. കുഷ്ഠ രോഗ ആശുപത്രിയില്‍ കഴിയുന്ന 65 കാരി സാജിദാ ബീഗത്തിന് ഒക്ടോബര്‍ മാസത്തെ പെന്‍ഷനാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അധികൃതര്‍ തടഞ്ഞുവെച്ച ഓഗ്‌സറ്റ്,സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാനുണ്ട്. 

വിരലടയാളം രേഖപ്പെടുത്താതെ തന്നെ സാജിദയടക്കം മഗഡി റോഡിലെ കുഷ്ഠ രോഗാശുപത്രിയില്‍ കഴിയുന്ന ഏതാനും രോഗികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് ആശുപത്രിയിലെത്തിയ ആധാര്‍  ഉദ്യോഗസ്ഥന്‍ എല്‍.സോമശേഖര്‍ അറിയിച്ചു. വിരലുകള്‍ ഇല്ലാത്ത ഒമ്പത് രോഗികള്‍ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നത്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും വിലാസത്തിനുള്ള തെളിവും കൈകളുടെ ഫോട്ടോയുമാണ് ഇതിനായി ഉള്‍പ്പെടുത്തുക. തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് ആശുപ്രതി മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന കത്തും തെളിവായി സ്വീകരിക്കുമെന്ന് യു.ഐ.ഡി.എ.ഐ മള്‍ട്ടിടാസ്‌ക് ഓഫീസറായ സോമശേഖര്‍ പറഞ്ഞു. 
ആശുപത്രിയിലെ അഞ്ച് പേര്‍ ആധാറിന് അപേക്ഷിച്ചിട്ടില്ലെന്നും അപേക്ഷിച്ച മൂന്ന് പേര്‍ രണ്ടു വര്‍ഷമായി കാര്‍ഡിനായി കാത്തിരിക്കയാണെന്നും കുഷ്ഠ രോഗാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.അയ്യൂബ് അലി പറഞ്ഞു.
 

Latest News