റിയാദ് - പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ പ്രകാരവും ഇഖാമ, വർക്ക് പെർമിറ്റ് എന്നിവക്കുള്ള ഫീസുകൾ വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഫീസുകൾ തൊഴിലാളിയുടെ ഉത്തരവാദിത്തമല്ല. പുതിയ പരിഷ്‌കാരങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വിദേശ തൊഴിലാളി ജോലി മാറുന്ന പക്ഷം ഇഖാമ, വർക്ക് പെർമിറ്റ് ഫീസുകൾ വഹിക്കേണ്ടത് പുതിയ തൊഴിലുടമയാണ്. ഇഖാമയും വർക്ക് പെർമിറ്റും പുതുക്കാൻ കാലതാമസം നേരിടുന്നതു മൂലമുള്ള പിഴകളും തൊഴിലുടമയാണ് വഹിക്കേണ്ടതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.