Sorry, you need to enable JavaScript to visit this website.

ബഹിരാകാശ സഹകരണം: സൗദിയും ഇന്ത്യയും തമ്മിൽ ചർച്ച

റിയാദ് - ബഹിരാകാശ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ചർച്ച. സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ഐ.എസ്.ആർ.ഒയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസ് സെക്രട്ടറി ഡോ. കെ. ശിവനുമായാണ് ചർച്ച നടത്തിയത്. വെർച്വൽ രീതിയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട മേഖലകളിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ വിശകലനം ചെയ്തു. 

സൗദി സ്‌പേസ് കമ്മീഷനും ഐ.എസ്.ആർ.ഒയും നേരത്തെ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കി, ഗവേഷണ-ശാസ്ത്ര മേഖലകളിലെ പങ്കാളിത്തം, പരിശീലനം, ബഹിരാകാശ, സാങ്കേതിക ദൗത്യങ്ങളിലെ സഹകരണം എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു. സൗദി സ്‌പേസ് കമ്മീഷൻ സി.ഇ.ഒ ഡോ. അബ്ദുൽ അസീസ് ആലുശൈഖും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
 

Latest News