Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമലയിൽ യെച്ചൂരിയുടെ പ്രഖ്യാപനം: പിണറായി നിലപാട് പറയണം -കെ. സുരേന്ദ്രൻ

പത്തനംതിട്ട-ശബരിമല വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. 
ശബരിമലയിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന് പറഞ്ഞ് മലക്കം മറിഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ യെച്ചൂരി തള്ളിക്കളഞ്ഞതോടെ സി.പി.എമ്മിന്റെ യഥാർത്ഥ നിലപാട് പുറത്തു വന്നിരിക്കുകയാണ്. സിപി.എം നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയ സ്ഥിതിക്ക് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കണം. പാർട്ടിക്കും സർക്കാരിനും ഒരു നിലപാട് തന്നെയാണോയെന്ന് ജനങ്ങൾക്കറിയണമെന്ന് കോന്നിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിശ്വാസികളെ വേട്ടയാടിയത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി എന്താണ് പറയാത്തത്? നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റിക്കളിക്കുന്ന സിപിഎമ്മിന്റെ കാപട്യമാണ് പുറത്തായിരിക്കുന്നത്. ഗാലറിയിൽ ഇരുന്ന് കളി കണ്ടവരെ വിശ്വാസികൾക്കറിയാമെന്നും കോൺഗ്രസിനെ പരിഹസിച്ച് സുരേന്ദ്രൻ പറഞ്ഞു.


മുഖ്യമന്ത്രി മത്സരിക്കുന്ന ധർമടത്ത് എന്തുകൊണ്ടാണ് കോൺഗ്രസിന് സ്ഥാനാർത്ഥി ഇല്ലാതെ പോയത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ കോൺഗ്രസിൽ ആരും തയാറാവാതിരുന്നത്? നേമത്തേക്ക് ഓടിയ മുരളീധരൻ വടകരക്ക് തൊട്ടടുത്തുള്ള ധർമടത്തേക്ക് എന്തുകൊണ്ട് പോയില്ല? കെ.സുധാകൻ എന്തുകൊണ്ടാണ് ധർമടത്ത് മത്സരിക്കാൻ തയാറാവാതിരുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസിന് ധർമടത്ത് സ്ഥാനാർത്ഥി ഉണ്ടാകുമായിരുന്നോ, രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടും ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിലും ഇടതുപക്ഷവും ദുർബലരെയാണ് മത്സരിപ്പിക്കുന്നത്. പരസ്പര സഹായക മുന്നണിയായിട്ടാണ് ഇടതും വലതും കേരളത്തിൽ മത്സരിക്കുന്നത്. സി.പി.എമ്മിനെ സഹായിക്കലാണ് കെ.മുരളീധരന്റെ ജോലി. കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും കിട്ടിയതിനേക്കാൾ വലിയ തിരിച്ചടി അദ്ദേഹത്തിന് നേമത്ത് കിട്ടും. മുരളി ദയനീയമായി മൂന്നാമതാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒത്തുതീർപ്പ് മുന്നണികളെ നെഞ്ചുവിരിച്ചാണ് ബി.ജെ.പി നേരിടുന്നത്. 


സംസ്ഥാനത്ത് വ്യാപകമായി ഇരട്ട വോട്ടുകളുണ്ട്. പോസ്റ്റൽ വോട്ടിൽ കൃത്രിമം കാണിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.

 

Latest News