Sorry, you need to enable JavaScript to visit this website.

റാസല്‍ഖൈമയില്‍ ഇഫ്താര്‍ വിഭവം വിതരണം ചെയ്യാനും വിലക്ക്

അബുദാബി- റമദാനില്‍ ഭക്ഷണശാലകളില്‍ അകത്തും പുറത്തും ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് റാസല്‍ഖൈമ പോലീസ് നിരോധിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇവിടങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ച് ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ പാലിക്കണമെന്നും പോലീസ് ഓര്‍മിപ്പിച്ചു.

പള്ളിയോട് ചേര്‍ന്നോ പൊതു സ്ഥലത്തോ ഇഫ്താര്‍ ടെന്റ് പാടില്ല. പകരം ഇഫ്താര്‍ വിഭവങ്ങള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്ത് ലേബര്‍ ക്യാമ്പുകളിലും വീടുകളിലും എത്തിക്കാന്‍ അനുമതിയുണ്ട്. ഇത്തവണ റമദാന്‍ ടെന്റ് പാടില്ലെന്നു ഇതര എമിറേറ്റുകളും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

വീടുകളിലോ പൊതുസ്ഥലത്തോ കൂട്ടം കൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും പോലീസ് അറിയിച്ചു.

 

 

Latest News