റിയാദ്- യെമനില്‍നിന്ന് ഹൂത്തി ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൗദിക്ക് നേരെ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.
യെമനിലെ അംറാനില്‍നിന്നാണ് ആളില്ലാ വിമാനം അയച്ചതെന്ന് സഖ്യസേന അറിയിച്ചു. ഭീകരാക്രമണങ്ങളില്‍നിന്ന് സിവിലിയന്‍ കേന്ദ്രങ്ങളേയും സിവിലിയന്മാരേയും സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വകീരിച്ചതായി അറബ് സഖ്യം പറഞ്ഞു.
ഹൂത്തികള്‍ ഏതാനും മാസങ്ങളായി സൗദിക്കുനേരെയുളള ആക്രമണ ശ്രമങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തുടര്‍ച്ചയായി സഖ്യസേന തകര്‍ക്കുകയാണ്.