Sorry, you need to enable JavaScript to visit this website.

സഭയിലെ ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിക്കില്ല- വി. ശിവന്‍കുട്ടിയെ പരിഹസിച്ച് കുമ്മനം

തിരുവനന്തപുരം- നിയമസഭയിലേക്ക് വിജയിച്ചാല്‍ അവിടത്തെ ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിക്കില്ലെന്ന് നേമത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍.  എതിരാളിയായ സി.പി.എം സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്കായിരുന്നു കുമ്മനത്തിന്റെ പരിഹാസക്കുത്ത്.
മുരളി വരുന്നത് ബി.ജെ.പിയെ തോല്‍പിക്കാനാണ് എന്നതില്‍ എല്ലാമുണ്ടെന്ന് കുമ്മനം പറഞ്ഞു. സി.പി.എം- യു.ഡി.എഫ് ധാരണയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ആര്‍ക്ക് ആര് വോട്ട് മറിക്കുമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാലറിയാമെന്നും മണ്ഡലങ്ങളില്‍ മാറി മാറി മത്സരിക്കുന്ന ഭാഗ്യാന്വേഷിയാണ് മുരളിയെന്നും കുമ്മനം പറഞ്ഞു.

 

Latest News