Sorry, you need to enable JavaScript to visit this website.

പി.സി. തോമസ് ബി.ജെ.പി മുന്നണി വിട്ടു; ജോസഫ് വിഭാഗത്തെ ഉള്‍പ്പെടുത്തി പുതിയ പാർട്ടി

കോ​ട്ട​യം- നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ലഭിക്കാത്തതിനെ തുടർന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി.​തോ​മ​സ് ബി.ജെ.പി മുന്നണി വി​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗവും ജോസഫ് വിഭാഗവും  ലയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ല​യ​നം ഇ​ന്ന് ക​ടു​ത്തു​രു​ത്തി​യി​ൽ ന​ട​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ നി​ന്നു പി.​ജെ. ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ര​ണ്ടു പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് ല​യ​ന നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പ​ടി​ച്ച​ത്. ല​യ​ന​ത്തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്ന പേ​ര് ല​ഭി​ക്കും.

ല​യി​ച്ച​തി​നു​ശേ​ഷം പാ​ർ​ട്ടി​ക്ക് പു​തി​യ പേ​ര് ന​ൽ​കും. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ട്ടി​ക​യി​ൽ ചെ​ണ്ട ചി​ഹ്നം ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ചി​ഹ്ന​വും ആ​വ​ശ്യ​പ്പെ​ടും. പി.​ജെ. ജോ​സ​ഫ് ത​ന്നെ​യാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ.  വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സ്ഥാ​നം പി.​സി. തോ​മ​സിനു നല്‍കും.

 ര​ണ്ടി​ല ചി​ഹ്ന​ത്തി​നാ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ​യാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പ് ല​യ​ന​നീ​ക്കം ആ​രം​ഭി​ച്ച​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​സ​ഫ് ഗ്രൂ​പ്പി​ലെ പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളെ​യും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യാ​ണ് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ക്കു​ക. എ​ല്ലാ​വ​ർ​ക്കും ഒ​രേ ചി​ഹ്നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ് എ​ന്ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജോ​സ​ഫ് ല​യ​ന നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

 

Latest News