കൊല്ലം- രണ്ടു ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചു.
ഈ മാസം മൂന്നിനാണ് ഇവർ രണ്ടാമെത്ത് കോവിഡ് വാക്സിന്‍ ഡോസ് സ്വീകരിച്ചത്. രണ്ട് ദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കുകയുള്ളൂവെന്നും അതിനാൽ ഇക്കാലയളവിൽ ജാഗ്രത തുടരണമെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.ആർ.സന്ധ്യ പറഞ്ഞു.
മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചാൽ കോവിഡ് പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.