റിയാദ്- 50 ശതമാനത്തിലേറെ യുവാക്കളും വനിതകളും അടങ്ങുന്ന സ്ഥാനാർഥി നിർണയവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും ഈ തെരഞ്ഞെടുപ്പ് യു.ഡി.എഫിന് പ്രതീക്ഷയേകുന്ന ഘടകമാണെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. നേതൃത്വത്തിന്റെ ഐക്യവും മുന്നൊരുക്കവും ശക്തമായ സംഘടനാ സംവിധാനവും ഇത്തവണയുണ്ട്. ഓൺലൈനിൽ സംഘടിപ്പിച്ച ഒ.ഐ.സി.സി റിയാദ് എറണാകുളം ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ശുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു.
കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ പോലും പ്രവാസികൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച, അധോലോക നിഴൽ വീണ സർക്കാരിനെതിരെയുള്ള ജനരോക്ഷം ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ഥാനാർഥികളും എം.എൽ.എമാരുമായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവർ തങ്ങൾ മണ്ഡലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ പ്രവാസികളുടെ പങ്ക് എത്രത്തോളം വിലമതിക്കുന്നതാണെന്നും അതിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അവർ പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുപാടം, നാദിർ ഷാ ചാലാറ, മാത്യു ജോസഫ്, അലി ആലുവ, സജി കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് ആലുവ, റിജോ ഡൊമിനിക്കോസ്, നവാസ് വെള്ളിമാടുകുന്നു, സലാം പെരുമ്പാവൂർ, ജെയിംസ് വർഗീസ്, നസീർ ആലുവ, ജോൺസൻ മാർക്കോസ്, ഡൊമിനിക് സാവിയോ, നാസർ ആലുവ, പോൾ പൊട്ടക്കൽ, കബീർ ആലുവ, സലാം ബതൂക്, അജീഷ് ചെറുവട്ടൂർ, ജാഫർ ഖാൻ, ജോബി ജോർജ്, സഹീർ മാഞ്ഞാലി (ജിദ്ദ), നിഷാദ് കുഞ്ഞു (ദമാം), ജോബി (ഇൻകാസ് അൽ ഐൻ), കെ.വി. ബോബൻ (ഇൻകാസ് ഖത്തർ), ജലീൽ കൊച്ചി, റെനി, അൻസൽ, സിദ്ദിഖ് കപ്പയിൽ, ലാലു, റഫീഖ്, ജോമി ജോൺ, സന്തോഷ്, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സുരേഷ് ശങ്കർ, ബഷീർ കോട്ടയം, കരീം എന്നിവർ പ്രസംഗിച്ചു. അൻസാർ പള്ളുരുത്തി സ്വാഗതവും ജോജോ ജോർജ് നന്ദിയും പറഞ്ഞു.