കണ്ണൂർ- തന്റെ ചിത്രങ്ങളുള്ള ഫ്ളക്സ് ബോർഡുകൾ വെക്കരുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ജയരാജന്റെ പേരിൽ ആൽബം പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. ഈ സഹചര്യത്തിൽ കൂടിയാണ് തന്റെ ചിത്രങ്ങൾ വെക്കരുതെന്ന് ജയരാജൻ ആവശ്യപ്പെട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സി.പി.എം സമ്മേളനങ്ങൾ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുൻകൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.എന്നാൽ ചിലയിടങ്ങളിൽ എന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്‌ളക്‌സ് ബോർഡുകൾ ഉയർത്തിയതായി കാണാൻ കഴിഞ്ഞു.അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അവർ പിന്മാറണം.ഇതുയർത്തി ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിനു സഹായകരണമാണ് ഇത്തരം ബോർഡുകൾ.സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്.
ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്.