പാലക്കാട്- ബി.ജെ.പി സ്ഥാനാർത്ഥി ഇ. ശ്രീധരന് പാലക്കാട് രൂപതയുടെ പിന്തുണ. കത്തോലിക്ക സഭയുടെ രൂപത ബിഷപ്പ് ജേക്കബ് മാർ മനത്തോടത്താണ് ഇ.ശ്രീധരന് പിന്തുണ പ്രഖ്യാപിച്ചത്. ഇ.ശ്രീധരൻ അഴിമതി ഇല്ലാത്ത വ്യക്തിയാണെന്നും അദ്ദേഹത്തിന് വിജയാശംസ നേരുന്നതായും ബിഷപ്പ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ഇ.ശ്രീധരൻ ബിഷപ്പിനെ സന്ദർശിച്ചത്. പാലക്കാട് മണ്ഡലത്തിലാണ് ഇ.ശ്രീധരൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെ കാത്തോലിക്ക സഭയുടെ പിന്തുണ ഇ.ശ്രീധരന് ലഭിക്കുന്നത് ബി.ജെ.പിക്ക് മുതൽക്കൂട്ടാകും.