തിരുവനന്തപുരം- എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ ചില ദിവസങ്ങളില്‍ പുനഃക്രമീകരിച്ചു. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെ.ഇ.ഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ 26 ന് അവസാനിപ്പിക്കും. 10-ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്. പുതുക്കിയ ടൈംടേബിള്‍ ചുവടെ: എസ്.എസ്.എല്‍.സി ഏപ്രില്‍ എട്ടിന് ഉച്ചക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് 1, ഒമ്പതിന് ഉച്ചക്ക് 2.40 മുതല്‍ 4.30 വരെ മൂന്നാം ഭാഷ (ഹിന്ദി/ജനറല്‍ നോളേജ്). 12 ന് ഉച്ചക്ക് 1.40 മുതല്‍ 4.30 വരെ ഇംഗ്ലീഷ്, 15 ന് രാവിലെ 9.40 മുതല്‍ 11.30 വരെ ഫിസിക്‌സ്. 19 ന് രാവിലെ 9.40 മുതല്‍ 12.30 വരെ മാത്തമാറ്റിക്‌സ്. 21 ന് രാവിലെ 9.40 മുതല്‍ 11.30 വരെ കെമിസ്ട്രി. 27 ന് രാവിലെ 9.40 മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്. 28 ന് രാവിലെ 9.40 മുതല്‍ 11.30 വരെ ബയോളജി, 29 ന് രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് 2
ഹയര്‍ സെക്കന്ററി (പ്ലസ് ടു) പുതുക്കിയ സമയക്രമം ഇങ്ങിനെയാണ്.
ഏപ്രില്‍ എട്ടിന് സോഷ്യോളജി, അന്ത്രപ്പോളജി, ഇലക്ട്രോണിക് സര്‍വീസ് ടെക്‌നോളജി (ഓള്‍ഡ്), ഇലക്ട്രോണിക് സിസ്റ്റംസ്. ഒമ്പതിന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. 12 ന് ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റക്കല്‍ സയന്‍സ്, സാന്‍സ്‌ക്രിറ്റ് സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍. 13 ന് പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഓള്‍ഡ്), കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. 17 ന് മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ലാഗ്വേജസ്, സാന്‍സ്‌ക്രിറ്റ് ശാസ്ത്ര, സൈക്കോളജി. 20 ന് ഫിസിക്‌സ്, ഇക്കണോമിക്‌സ്. 22 ന് പാര്‍ട്ട് 1 ഇംഗ്ലീഷ്. 24 ന് ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി. 26 ന് ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
ആര്‍ട്ട് സബ്ജക്ട്. എട്ടിന് മെയിന്‍, ഒമ്പതിന് സബ്‌സിഡിയറി. 12 ന് എയ്‌സതറ്റിക്‌സ്. 13 ന് പാര്‍ട്ട് 2 ലാംഗ്വേജസ്. 17 ന് സാന്‍സ്‌ക്രിറ്റ്. 20 ന് ലിറ്ററേച്ചര്‍. 22 ന് പാര്‍ട്ട് 1 ഇംഗ്ലീഷ്. സമയക്രമം: പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ രാവിലെ 9.40 മുതല്‍ 12.30 വരെയും ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ 9.40 മുതല്‍ 12 വരെ. 20 മിനിട്ട് കൂള്‍ ഓഫ് ടൈം. ബയോളജി 9.40 മുതല്‍ 12.10 വരെയും മ്യൂസിക് 9.40 മുതല്‍ 11.30 വരെ.
വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഒമ്പതിന് ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, കെമിസ്ട്രി. 12 ന് ബയോളജി, മാനേജ്‌മെന്റ്, 13 ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ്, ജിഎഫ്.സി, 17 ന് മാത്തമാറ്റിക്‌സ്, 20 ന് ഫിസിക്‌സ്, ഇക്കണോമിക്‌സ്.
22 ന് ഇംഗ്ലീഷ്. 24 ന് ജ്യോഗ്രഫി, അക്കൗണ്ടന്‍സി. 26 ന് വൊക്കേഷനല്‍ തീയറി. പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി പിന്നീട്
സമയക്രമം: മോഡുലര്‍ രാവിലെ 9.40 മുതല്‍ 12.35 വരെ (25 മിനിട്ട് കൂള്‍ ഓഫ് ടൈം), എന്‍.എസ്.ക്യൂ.എഫ് രാവിലെ 9.40 മുതല്‍ 12.30 വരെ (20 മിനിട്ട് കൂള്‍ ഓഫ് ടൈം), നോണ്‍ വൊക്കേഷനല്‍ സബ്ജക്ട്‌സ് പ്രാക്ടിക്കല്‍ ഇല്ലാത്തവ രാവിലെ 9.40 മുതല്‍ 12.30 വരെ (20 മിനിട്ട് കൂള്‍ ഓഫ് ടൈം), പ്രാക്ടിക്കല്‍ ഉള്ളവ 9.40 മുതല്‍ 12 വരെ (20 മിനിട്ട് കൂള്‍ ഓഫ് ടൈം), ബയോളജി 9.40 മുതല്‍ 12.10 വരെ (25 മിനിട്ട് കൂള്‍ ഓഫ് ടൈം).