മലപ്പുറം-യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഗുരുവായൂരിൽ മൽസരിക്കുന്ന അഡ്വ.കെ.എൻ.എ ഖാദറിന് കെട്ടിവെക്കാനുള്ള തുക മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കോ ഓർഡിനേഷൻ കമ്മറ്റി പാണക്കാട് കൊടപ്പനക്കൽ നടന്ന ചടങ്ങിൽ കൈമാറി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം എ സലാം അധ്യക്ഷത വഹിച്ചു. മുസ്്‌ലിം സംസ്ഥാന സെക്രട്ടറിയും പുനലൂരിലെ സ്ഥാനാർത്ഥിയുമായ അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ,എം.പി മുഹമ്മദ്,കേരള സ്റ്റേറ്റ് ടെംപിൾ എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മറ്റി കൺവീനർ വി.വി ശ്രീനിവാസൻ. വിവിധ ദേവസ്വം ബോർഡ് ജീവനക്കാരുടെ യൂണിയൻ ഭാരവാഹികളായ വിശ്വൻ വെള്ളലശ്ശേരി,രമേഷ് എമ്പ്രാന്തിരി,ശ്രീജീഷ് നമ്പീശൻ,കെ.പി കേശവൻ നമ്പീശൻ എന്നിവർ സംസാരിച്ചു.