കോഴിക്കോട്- വടകരയില്‍ കെ.കെ രമ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചതായി രമേശ് ചെന്നിത്തല. കെ.കെ രമ മത്സരിക്കുന്ന സാഹചര്യത്തില്‍ ആര്‍.എം.പിക്ക് യു.ഡി.എഫ് പിന്തുണ നല്‍കും. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആര്‍.എം.പി നേരത്തെ തീരുമാനിച്ചത് ജനറല്‍ സെക്രട്ടറി എന്‍ വേണു മത്സരിക്കാനായിരുന്നു.എന്നാല്‍ മുല്ലപ്പള്ളിയാണ് കെ.കെ രമ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പിടിവാശി കാണിച്ചത്. രമ അല്ലെങ്കില്‍ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയില്‍ ആര്‍.എം.പി കെ.കെ രമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.അതിനിടെ, തര്‍ക്കമുള്ള ആറ് സീറ്റുകളിലടക്കം കോണ്‍ഗ്രസ് ഉടനെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും എം.എം ഹസന്‍ പറ!ഞ്ഞു. ചൊവ്വാഴ്ച്ചയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തികരിക്കുമെന്നും എം.എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.