തിരുവനന്തപുരം- നേമത്ത് ശക്തനായ സ്ഥാനാർത്ഥിയാണ് കെ. മുരളീധരനെന്ന് നിലവിലുള്ള എം.എൽ.എയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാൽ. കെ. കരുണാകരന്റെ മകനായ മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണെന്നും രാജഗോപാൽ പറഞ്ഞു. പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഒ. രാജഗോപാലിന്റെ വസതിയിൽ എത്തിയിരുന്നു. അതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു രാജഗോപാലിന്റെ പ്രതികരണം. മുരളീധരൻ വന്നതോടെ നേമത്ത് ശക്തമായ മത്സരം നടക്കുമെന്നും ഒ.രാജഗോപാൽ വ്യക്തമാക്കി.