കൊച്ചി- കളമശേരിയിൽ വി.കെ ഇബ്രാഹീം കുഞ്ഞിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ടി.എ അഹമ്മദ് കബീർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്ഥാനാർത്ഥി മാറ്റം ആവശ്യപ്പെട്ടാണ് യോഗം. അഹമ്മദ് കബീറിനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ആവശ്യം. ആരോപണങ്ങൾ ഉയർന്ന സഹചര്യത്തിൽ നിലവിലുള്ള സ്ഥാനാർത്ഥിയെയുമായി തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് അഹമ്മദ് കബീറിനെ പിന്തുണക്കുന്നവർ വ്യക്തമാക്കി. മങ്കടയിൽനിന്ന് മാറ്റിയ തന്നെ കളമശേരിയിൽ പരിഗണിക്കണം എന്നാവശ്യപ്പെട്ട് അഹമ്മദ് കബീർ കത്തു നൽകിയിരുന്നു. എന്നാൽ ലീഗ് നേതൃത്വം ഇക്കാര്യം പരിഗണിച്ചില്ല. ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ ഇപ്പോഴും പാർട്ടിക്കുള്ളിൽ അസ്വാരസ്യം തുടരുന്ന ഏക മണ്ഡലമാണ് കളമശേരി. മറ്റിടങ്ങളിലെ തർക്കങ്ങളെല്ലാം നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിരുന്നു.