മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പില്‍ പുനലൂർ മണ്ഡലത്തിലേക്ക് അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പി.എം.എ സലാമിന് നൽകി.
തിരൂരങ്ങാടിയിൽ കെ.പി.എ മജീദിനെ മാറ്റി പി.എം.എ സലാമിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പ്രവർത്തകർ ഉന്നയിച്ചിരുന്നു. പേരാമ്പ്രയിലെ സ്ഥാനാർഥിയെ കുറിച്ച് തീരുമാനമായിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പാർട്ടി പ്രസഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോള്‍ എന്നാൽ, പേരാമ്പ്ര, പുനലൂർ സീറ്റുകള്‍ ഒഴിച്ചുനിർത്തിയിരുന്നു.
അബ്ദുറഹ്മാൻ രണ്ടത്താണി നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2006ലും 2011ലും താനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. 2016ൽ എൽ.ഡി.എഫിലെ വി. അബ്ദുറഹിമാനോട് പരാജയപ്പെട്ടു.
യു.ഡി.എഫിൽ ഇതുവരെ കേരള കോൺഗ്രസ് (എം) ആയിരുന്നു പേരാമ്പ്രയിൽ മത്സരിച്ചിരുന്നത്. ഇവർ മുന്നണി വിട്ടതോടെയാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.
ഇവിടെ എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂരിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായി സൂചനയുണ്ട്.