Sorry, you need to enable JavaScript to visit this website.

മാനന്തവാടിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി. മണികണ്ഠന്‍ പിന്മാറി

മാനന്തവാടി- ബി.ജെ.പി മാനന്തവാടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സി. മണികണ്ഠന്‍ പിന്‍മാറി. കക്ഷിരാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാനുവിനെ അവഗണിച്ചാണ് ഇവിടെ മണികണ്ഠന്റെ പേര് വന്നത്.
പട്ടികവിഭാഗത്തില്‍നിന്നുള്ള ആദ്യ എന്‍ജിനീയറാണ് സി. മണികണ്ഠന്‍. പണിയ വിഭാഗത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സെലിബ്രിറ്റി സ്ഥാനാര്‍ഥികളുടെ ഗണത്തില്‍പെടുത്തി പ്രഖ്യാപിച്ച പേരാണ് മണികണ്ഠന്റേത്.

 

Latest News