പാലക്കാട്- കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നില്ലെന്ന് ഫിറോസ് കുന്നുംപറമ്പിൽ. ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് ആവശ്യമില്ലെന്നും ഫിറോസ് വ്യക്തമാക്കി. തവനൂരിൽ മത്സരിക്കാൻ പ്രതിപക്ഷ നേതാവ് നേരിട്ട് ആവശ്യപ്പെട്ടതായിരുന്നുവെന്നും എന്നാൽ വിവാദങ്ങളെ തുടർന്ന് മത്സരിക്കുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കി. ആർക്കും പ്രശ്‌നമില്ലെന്നും തവനൂരിൽ എല്ലാവരും ഫിറോസിനെ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞപ്പോഴാണ് മത്സരിക്കാൻ സമ്മതം മൂളിയതെന്നും ഫിറോസ് വ്യക്തമാക്കി. ഇന്ന് പുറത്തുവന്ന സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.