ന്യൂദല്‍ഹി- കായംകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി അരിത ബാബു മത്സരിക്കും. ദല്‍ഹിയില്‍ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കവേ, അരിത രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു. തികച്ചും നിര്‍ധന കുടുംബാംഗമായ അരിത വീട്ടില്‍ പശുവിനെ വളര്‍ത്തി പാല്‍വിറ്റാണ് ജീവിക്കുന്നത്. ഇത് രാജ്യത്തിന് കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഭിഷഗ്വരനാണ് കഴക്കൂട്ടത്ത് മത്സരിക്കുന്ന ഡോ. എസ്.എസ് ലാല്‍ എന്നും മുല്ലപ്പള്ളി പറഞ്ഞു.