കല്‍പറ്റ-വായ്പ വിതരണത്തിലെ ക്രമക്കേടുമൂലം പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിനു നഷ്ടമായ തുക സഹകരണനിയമം വകുപ്പ് 68(2) പ്രകാരം സര്‍ചാര്‍ജ് ചെയ്യാനുള്ള സഹകരണ ജോയിന്റ് രജിസ്ട്രാറുടെ (ജനറല്‍) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
സര്‍ചാര്‍ജ് ഉത്തരവിനു ആധാരമായ ജില്ലാ ജോയിന്റ് രജിസ്്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാറുടെ(എസ്.സി-എസ്.ടി) റിപ്പോര്‍ട്ടും കോടതി തള്ളി. ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാം, ഭരണസമിതിയംഗങ്ങളായിരുന്ന ടി.എസ്.കുര്യന്‍, ജനാര്‍ദനന്‍ പാമ്പനാല്‍, ബിന്ദു ചന്ദ്രന്‍, വി.എം.പൗലോസ്, സി.വി.വേലായുധന്‍, സുജാത ദിലീപ് എന്നിവരുടെ ഹരജിയില്‍ ജസ്റ്റിസ് വി.രാജ വിജയരാഘവനാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടും ജോയിന്റ് രജിസ്ട്രാറുടെ സര്‍ചാര്‍ജ് ഉത്തരവും റദ്ദാക്കിയത്. പുതുതായി നോട്ടീസ് അയച്ച് ഹരജിക്കാരെ ഏപ്രില്‍ 16നകം കേട്ടതിനുശേഷം മൂന്നു ആഴ്ചയ്ക്കുള്ളില്‍ സഹകരണനിയമം വകുപ്പ് 68(2) പ്രകാരം യോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നു കോടതി ജോയിന്റ് രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. ഹരജിക്കാര്‍ക്കു അവരുടെ ഭാഗം വിശദീകരിക്കുന്നതിനു മതിയായ സമയം ലഭ്യമാക്കാതെ സര്‍ചാര്‍ജ് ഉത്തരവിറക്കിയത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നു കോടതി നിരീക്ഷിച്ചു.
വായ്പ വിതരണത്തിലെ ക്രമക്കേടുമൂലം ബാങ്കിനു നഷ്ടമായ 7,26,22,924 രൂപ മുന്‍ ഭരണസമിതിയിലെ ബന്ധപ്പെട്ട അംഗങ്ങളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും തിരിച്ചുപിടിക്കുന്നതിനായിരുന്