Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞു

തിരുവനന്തപുരം- വിഴിഞ്ഞത്ത് സന്ദർശനം നടത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധക്കാർ തടഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്ഥലത്തെത്താൻ വൈകിയെന്നാരോപിച്ചാണ് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ഏകദേശം അഞ്ച് മിനിറ്റ് നേരം മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ വാഹനത്തിൽനിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് കനത്ത ബന്തവസിലാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. ഏകദേശം ഒരു മണിക്കൂറോളം നേരം ഇവിടെ ചെലവഴിക്കുമെന്ന് അറിയിച്ചെങ്കിലും മുഖ്യമന്ത്രി സന്ദർശനം പെട്ടെന്ന് മതിയാക്കി മടങ്ങി. ദുരിതബാധിതരോട് സംസാരിക്കുമെന്ന് അറിയിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരുമായി മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. 
കനത്ത പ്രതിഷേധമാണ് വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. നേരത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിഴിഞ്ഞത്ത് സന്ദർശനം നടത്തിയിരുന്നു.
 

Latest News