Sorry, you need to enable JavaScript to visit this website.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൈമാറുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കണ്ണന്താനം

തിരുവനന്തപുരം- കടൽക്ഷോഭത്തിന്റെ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽനിന്ന് വ്യത്യസ്തമായ വിശദീകരണമാണ് വിഴിഞ്ഞത്ത് എത്തിയ ശേഷം കേന്ദ്രമന്ത്രി നൽകിയത്. ഡിസംബർ മുപ്പതിന് വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ഓഖി മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം കണ്ണന്താനം പറഞ്ഞിരുന്നു. എന്നാൽ വിഴഞ്ഞത്ത് എത്തിയ ഉടൻ കേന്ദ്രമന്ത്രി നിലപാട് മാറ്റി. ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് 30നാണ് കിട്ടിയതെന്നും എ്ന്നാൽ കടൽ പ്രക്ഷുബ്ദമാകുമെന്ന മുന്നറിയിപ്പ് 28ന് തന്നെ സംസ്ഥാനത്തിന് നൽകിയിരുന്നുവെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ട് കടലിലേക്ക് ബോ്ട്ടുകൾ അയച്ചുവെന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ലെന്നും രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News