തിരുവനന്തപുരം- പുതുപ്പള്ളിക്കൊപ്പം നേമത്തും ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന് സൂചന. പുതുപ്പള്ളി വിടില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ഇതിനൊപ്പം നേമം കൂടി ഉമ്മൻ ചാണ്ടി മത്സരിച്ചേക്കും. ഇന്ന് രാവിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ തടിച്ചുകൂടിയ ആരാധകർ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് വിളിച്ചുപറഞ്ഞിരുന്നു.
ഇന്ന് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ ഹൈക്കമാന്റിനു മുന്നിൽ പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിയും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ സമ്മർദ്ദമായി നിരീക്ഷകർ ഇതിനെ കാണുന്നു.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് ഏകദേശ രൂപമായ ശേഷം ശനിയാഴ്ചയാണ് ഉമ്മൻ ചാണ്ടി ന്യൂദൽഹിയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങാനും സ്ഥാനാർഥി പ്രഖ്യാപനം നടത്തുംവരെ കെപിസിസി പ്രസിഡന്റ് അവിടെ തങ്ങാനുമാണ് പരിപാടി. ഇതിനിടെ ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കേണ്ടിവരുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. താൻ പുതുപ്പള്ളി ഉപേക്ഷിക്കില്ലെന്ന് ഉമ്മൻ ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഉമ്മൻ ചാണ്ടിയെ മണ്ഡലം വിട്ടു പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പുതുപ്പള്ളിയുടെ സ്വത്താണെന്നുമാണ് പ്രവർത്തകർ പറഞ്ഞത്. ഇവരിൽ ഒരാൾ ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ചു.
കോൺഗ്രസ് നിശ്ചയിച്ച 81 സ്ഥാനാർത്ഥികളിൽ പുതുപ്പള്ളിയിൽ തന്റെ പേരിന് ഹൈക്കമാന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കിവച്ച മറ്റ് നിയോജക മണ്ഡലങ്ങൾ നേമം ഉൾപ്പടെയുളളവയാണ്. നേമത്ത് പല പേരുകളുമുണ്ട്. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ തന്നോട് നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തനിക്ക് പുതുപ്പളളിയിലെ വികാരം മനസിലാക്കണമെന്ന് ഉണ്ടായിരുന്നു. മറ്റൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ബഹളങ്ങളെല്ലാം. പുതുപ്പളളിയെ സംബന്ധിച്ച് വെള്ളിയാഴ്ച തന്നെ അനുമതി കിട്ടിയിട്ടുണ്ട്. ഈ പ്രവർത്തകരുടെ വികാരം പൂർണമായി ഉൾക്കൊളളുന്നു. തലമുറകളായി തന്നെ സഹായിച്ചവരാണ് പുതുപ്പളളിക്കാർ. അവരുടെ സ്നേഹപ്രകടനങ്ങൾക്ക് മുന്നിൽ അഭിവാദ്യം. അവരുടെ സ്നേഹത്തിന്റെ ആഴവും കരുതലും അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്നമില്ല. എല്ലാ മണ്ഡലങ്ങളിലും കരുത്തർ വേണം. നേമവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ബന്ധമില്ല. നേമത്ത് ഒരു തർക്കവുമില്ല. ആര് വേണമെന്നുളള ചർച്ചകളാണ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യത്തിൽ തനിക്ക് തീരുമാനം പറയാനാകില്ല. പുതുപ്പളളിയിൽ മത്സരിക്കുന്ന കാര്യം ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
അണികളുടെ പ്രതിഷേധങ്ങൾക്ക് വഴങ്ങി പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് പറയുമ്പോഴും നേമത്ത് മത്സരിക്കാനുള്ള സാധ്യതകൾ പൂർണ്ണമായും അടക്കാതെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ. പുതുപ്പളളിക്കാരുടെ പ്രതിഷേധം ഹൈക്കമാന്റിനു മുന്നിൽ സമ്മർദ്ദ തന്ത്രമാക്കുകയാണ് ലക്ഷ്യം താൻ മുന്നോട്ട് വയ്ക്കുന്ന ഉപാധികളോടെയാണെങ്കിൽ നേമം വെല്ലുവിളി ഏറ്റെടുക്കാമെന്നാണ് നിലപാട് സ്ഥാനാർഥി പട്ടികയിൽ ഇടം കിട്ടാത്ത വിശ്വസ്തരായ കെ സി ജോസഫിന്റേയും ലതിക സുഭാഷിന്റേയും സാന്നിധ്യത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മാധ്യമങ്ങളോട് മനസു തുറന്നത്്
നേമത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം ഉമ്മൻ ചാണ്ടി നടത്തിയില്ല .രണ്ടിടത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് കരുതലോടെ മറുപടി. കെ പി സി സി യുടെസമവായ സ്ഥാനാർഥിയെന്ന നിലയിൽ നേമത്തേക്ക് മാറാൻ ഉമ്മൻ ചാണ്ടിക്ക് താത്പര്യമില്ല.ആവശ്യമെങ്കിൽ ഹൈക്കമാന്റ് ആവശ്യപ്പെടട്ടേയെന്നാണ് നിലപാട് .അണികളുടെ പ്രതിഷേധങ്ങൾക്ക് വഴങ്ങി പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് പറയുമ്പോഴും നേമത്ത് മത്സരിക്കാനുള്ള സാധ്യതകൾ പൂർണ്ണമായും അടക്കാതെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ.
പുതുപ്പളളിക്കാരുടെ പ്രതിഷേധം ഹൈക്കമാന്റിനു് മുന്നിൽ സമ്മർദ്ദ തന്ത്രമാക്കുകയാണ് ലക്ഷ്യം താൻ മുന്നോട്ടുവയ്ക്കുന്ന ഉപാധികളോടെയാണെങ്കിൽ നേമം വെല്ലുവിളി ഏറ്റെടുക്കാമെന്നാണ് നിലപാട് സ്ഥാനാർഥി പട്ടികയിൽ ഇടം കിട്ടാത്ത വിശ്വസ്തരായ കെ സി ജോസഫിന്റേയും ലതിക സുഭാഷിന്റേയും സാന്നിധ്യത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മാധ്യമങ്ങളോട് മനസു തുറന്നത്്
നേമത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം ഉമ്മൻ ചാണ്ടി നടത്തിയില്ല .രണ്ടിടത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് കരുതലോടെ മറുപടി.കെ പി സി സി യുടെസമവായ സ്ഥാനാർഥിയെന്ന നിലയിൽ നേമത്തേക്ക് മാറാൻ ഉമ്മൻ ചാണ്ടിക്ക് താത്പര്യമില്ല.ആവശ്യമെങ്കിൽ ഹൈക്കമാന്റ് ആവശ്യപ്പെടട്ടേയെന്നാണ് നിലപാട് .