Sorry, you need to enable JavaScript to visit this website.

കെ.എം മാണിയുടെ മരുമകന്‍ തൃക്കരിപ്പൂരില്‍ ജോസഫിന്റെ സ്ഥാനാര്‍ഥി

കാസര്‍കോട് - മുന്‍ മന്ത്രി അന്തരിച്ച കെ.എം മാണിയുടെ മരുമകന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി തൃക്കരിപ്പൂര്‍ എത്തുന്നു. മണ്ഡലത്തില്‍ പുതുമുഖമാണെങ്കിലും അനുഭവ സമ്പത്ത് കൊണ്ടും അറിവ് കൊണ്ടും ഒരുപടി മുന്‍പില്‍ നില്‍ക്കുന്ന  എം.പി ജോസഫ് മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയാണ്.
1978 ലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) കേരള കേഡറില്‍ നിന്നുള്ളയാളാണ് എം.പി ജോസഫ്.  നേരത്തെ കേരള കേഡറിന് അനുവദിച്ച ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ (ഐപിഎസ്) 1977 ബാച്ചിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി.  യു.കെയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനവ വിഭവശേഷി വികസനത്തില്‍ ബിരുദാനന്തര ബിരുദവും കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.  ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ പൂര്‍വവിദ്യാര്‍ഥിയാണ് അദ്ദേഹം.
എം.പി. ജോസഫ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ (തൊഴില്‍ പരിഷ്കാരങ്ങള്‍, വ്യാവസായിക ബന്ധങ്ങള്‍) ഉപദേശകനാണ്.  കേരള സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു പുതിയ പൊതുമേഖലാ  കമ്പനിയായ ഭവനം ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനാണ്. തൃശൂര്‍ സബ് കലക്ടര്‍ എന്ന നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം  പിന്നീട് ജില്ലാ കലക്ടറായി എറണാകുളത്തു ജോലിയില്‍ പ്രവേശിച്ചു. കൊച്ചി കോര്‍പപ്പറേഷന്‍ മേയറായി രണ്ടര വര്‍ഷം ഉണ്ടായി. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ കാലം ലേബര്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച ആള്‍ ആണ്. തൃശൂര്‍ ജില്ലയിലെ സബ് കലക്ടറും ആര്‍ഡിഒയും കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍. മാനേജിംഗ് ഡയറക്ടര്‍ ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ്‌സ് (ഒഡിഇപിസി ) കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് സി.ഇ.ഒ തുടങ്ങിയ പദവികള്‍ അലങ്കരിച്ചു ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ 1978 ബാച്ചിലെ റീനു സന്ധു സ്വര്‍ണ മെഡല്‍ ജേതാവ്. കംബോഡിയ പ്രധാനമന്ത്രി നല്‍കിയ സാഹ മീത്രി സേവാ മെഡല്‍ ജേതാവ്. 1990 ല്‍ സദ്ദാം ഹുസൈന്‍ കുവൈത്ത് അധിനിവേശത്തിനിടെ ഇറാഖ്-ജോര്‍ദാന്‍ അതിര്‍ത്തിയിലെ റുവൈഷ് മരുഭൂമിയിലെ അഭയാര്‍ഥിക്യാമ്പുകളിലേക്ക് ഒരു സംഘത്തെ നയിച്ചതില്‍ പങ്ക് വഹിച്ചതിന് കേരള സര്‍ക്കാരില്‍ നിന്നുള്ള അവലംബം അവാര്‍ഡ്,
മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ കലക്ടര്‍ക്കുള്ള അവാര്‍ഡ് തുടങ്ങി ഒട്ടനവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി
 ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി തമിഴ്, മലയാളം, ഉറുദു, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യും.

 

 

 

Latest News