ഗള്‍ഫില്‍ പൊടിക്കറ്റ് ശക്തമാകും; എല്ലാ രാജ്യങ്ങളിലും ജാഗ്രതാ നിർദേശം

ദുബായ്- പൊടിക്കാറ്റ് ഇനിയും ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് യു.എ.ഇയിലും ജാഗ്രതാ നിർദേശം. നേരത്തെ സൗദി അറേബ്യയും ഖത്തറും കുവൈത്തും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.  യു.എ.ഇ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യം സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഖോര്‍ഫുകാനില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്ന ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ പുറത്തുവിട്ടു.

സൗദി അറേബ്യ കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മിക്ക ഭാഗങ്ങളിലും പൊടിക്കാറ്റ് ശക്തമായതിനാല്‍ പരമാവധി വീടുകളില്‍ തന്നെ കഴിയാനാണ് നിർദേശം നല്‍കിയത്.

Latest News