റിയാദ്- വനിതാവല്‍കരണ നിയമം മൂന്നാംഘട്ടം പ്രാബല്യത്തിലായതോടെ പരിശോധന കര്‍ശനമാക്കി. വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡുകളില്‍ 4771 കേസുകള്‍ കണ്ടെത്തിയതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
സ്വദേശികള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ വിദേശികളെ നിയമിച്ചതുമായി ബന്ധപ്പെട്ടതാണ് ഇതില്‍ 1101 കേസുകള്‍. ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാരെ ജോലിക്ക് നിയോഗിച്ചതുമായി ബന്ധപ്പെട്ട് 3226 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 4696 സ്ഥാപനങ്ങള്‍ക്ക് റെയ്ഡിനിടെ മുന്നറിയിപ്പ് നോട്ടീസ് നല്‍കി.
രാജ്യവ്യാപകമായി നടത്തിയ 22714 റെയ്ഡുകളില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത് മക്കാ പ്രവിശ്യയിലാണ്. ഇവിടെ 1905 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
രാജ്യത്തെ 72 ശതമാനം എന്ന തോതില്‍ 16328 സ്ഥാപനങ്ങള്‍ വനിതാവത്കരണ നിയമം നടപ്പിലാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത 6386 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടക്കുന്നതായി സംശയിക്കുന്നുവെങ്കില്‍ 19911 എന്ന ടോള്‍ഫ്രീ നമ്പര്‍ മുഖേനയോ ഔദ്യോഗിക വെബ്‌സൈറ്റ്, സാമൂഹിക മാധ്യമങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയോ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവരം നല്‍കണമെന്ന് ഖാലിദ് അബല്‍ഖൈല്‍ അഭ്യര്‍ഥിച്ചു. ഷോപ്പിംഗ് മാളുകളിലെ പരിശോധന ഫലപ്രദമാക്കാന്‍ മൊബൈല്‍ ഓഫീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, റിയാദ് നഗരത്തില്‍ കഴിഞ്ഞദിവസം 484 ഷോപ്പുകളില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടത്തിയ റെയ്ഡില്‍ 184 നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. വിവിധ രാജ്യക്കാരായ 13 നിയമലംഘകര്‍ പിടിയിലായിട്ടുണ്ട്. ഏതാനും സ്ഥാപനങ്ങള്‍ അന്വേഷണസംഘം അടപ്പിച്ചു. പിടിയിലായ നിയമലംഘകരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 'നിയമലംഘകരില്ലാത്ത രാജ്യം' കാമ്പയിനിന്റെ ഭാഗമായി റിയാദ് പ്രവിശ്യയില്‍ നടത്തിയ റെയ്ഡുകളില്‍ മൂന്ന് ദിവസത്തിനകം 1500ല്‍ അധികം വിദേശികള്‍ പിടിയിലായതായി സുരക്ഷവൃത്തങ്ങളും വെളിപ്പെടുത്തി.