കൂത്താട്ടുകുളം-തന്നെ ചാഞ്ചാട്ടക്കാരനെന്ന് വിമര്‍ശിച്ച സിപിഎം നേതാവ് പി ജയരാജന് ചുട്ടമറുപടി കൊടുത്ത് നടനും സംവിധായകനുമായ ശ്രീനിവാസന്‍. അല്‍പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന്‍ ഒരു എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് ബുദ്ധി വച്ചപ്പോള്‍ കെഎസ്‌യുവിലേക്കും എബിവിപിയിലേക്കും മാറുകയായിരുന്നുവെന്നുമാണ് ശ്രീനിവാസന്‍ നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം ട്വന്റി ട്വന്റിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയതിന് പിന്നാലെ ശ്രീനിവാസനെ വിമര്‍ശിച്ച് കൊണ്ട് സിപിഎം നേതാവ് ജയരാജന്‍ രംഗത്തെത്തിയിരുന്നു. ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന ആളാണ് ശ്രീനിവാസനെന്നുമാണ് ജയരാജന്‍ പറഞ്ഞത്.