തിരുവനന്തപുരം- നേമത്ത് ആരായിരിക്കും സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് കാത്തിരിക്കുക എന്നു മാത്രം ഉമ്മൻ ചാണ്ടിയുടെ മറുപടി. നേമത്ത് ആരായിരിക്കും മത്സരിക്കുക എന്ന ചോദ്യത്തിന് കാത്തിരിക്കുക എന്നു മാത്രം വ്യക്തമാക്കി ഉമ്മൻ ചാണ്ടി മടങ്ങി. കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് മടങ്ങി എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയെ നേരിടാൻ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കണമെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം ഉമ്മൻ ചാണ്ടി അംഗീകരിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, നേമത്ത് ശശി തരൂരിനെ പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിരുന്നു. ഇതിനെകോൺഗ്രസ് സംസ്ഥാന നേതൃത്വം പൂർണമായും സമ്മതം മൂളിയിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥികളെ നാളെ അന്തിമമായി പ്രഖ്യാപിക്കും.