കല്പറ്റ-ഒരേ സര്‍വകലാശാലയില്‍നിന്നു ഒരേ സമയം ഡോക്ടറേറ്റ് നേടി അധ്യാപക ദമ്പതികള്‍. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രസതന്ത്ര അധ്യാപകന് പി. ശിവപ്രസാദും, ഭാര്യ കണിയാമ്പറ്റ ഹൈസ്കൂള്‍ രസതന്ത്ര അധ്യാപിക ഒ.ജി. സതീദേവിയുമാണ് മധ്യപ്രദേശിലെ ശ്രീ സത്യസായി യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് മെഡിക്കല്‍ സയന്‍സില്‍നിന്നു ഡോക്ടറേറ്റ് നേടിയത്. ശിവപ്രസാദിന് വിദ്യാഭ്യാസത്തിലും സതീദേവിക്കു രസതന്ത്രത്തിലുമാണ് പി.എച്ച്.ഡി. മീനങ്ങാടി പാലമൂല ഓണക്കര സ്വദേശികളാണ് ഇവര്‍.