Sorry, you need to enable JavaScript to visit this website.

അമിത് ഷായുടെ തന്ത്രങ്ങളില്‍ ഉറച്ച വിശ്വാസം;കേരളത്തില്‍ ഭരണം പിടിക്കാന്‍ 35 സീറ്റ് മതിയെന്ന് ആവർത്തിച്ച് സുരേന്ദ്രന്‍

ന്യൂ​ദ​ൽ​ഹി- നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ അട്ടിമറിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്ത്രങ്ങള്‍ പുറത്തെടുക്കുമെന്ന വിവാദം നിലനില്‍ക്കുന്നതിനിടെയാണ് കെ.സുരേന്ദ്രന്‍ ആവർത്തിക്കുന്നത്.

ഉ​മ്മ​ൻ​ചാ​ണ്ടി​യെ പോ​ലു​ള്ള ക​രു​ത്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ നേമത്ത് വരട്ടെയെന്നും ശക്തനായ സ്ഥാനാർഥിയെ സ്വാഗതം ചെയ്യുന്നുവെന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നേ​മ​ത്ത് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലാ​ണ് മ​ത്സ​രം. നേ​മ​ത്ത് ആ​ര് വി​ചാ​രി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കി​ല്ല. നേ​മം ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​ന്ന ധ​ർ​മ്മ​ട​ത്ത് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തും. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ മ​ണ്ഡ​ല​മാ​യ പു​തു​പ്പ​ള്ളി​യി​ലും ചെ​ന്നി​ത്ത​ല​യു​ടെ മ​ണ്ഡ​ല​മാ​യ ഹ​രി​പ്പാ​ടും ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

 

Latest News