കോട്ടയം- കുറ്റിയാടിയിൽ കേരള കോൺഗ്രസിലെ മുഹമ്മദ് ഇഖ്ബാൽ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി. മുഹമ്മദ് ഇഖ്ബാലായിരിക്കും സ്ഥാനാർത്ഥിയെന്നും ജോസ് കെ മാണി വ്യക്തമാക്കി. പ്രാദേശിക സി.പി.എം പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരുന്നു. കുറ്റിയാടി സി.പി.എമ്മിന് വിട്ടുകൊടുക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും അവസാനം പ്രതിഷേധത്തിന് വഴങ്ങേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.