Sorry, you need to enable JavaScript to visit this website.

മകന്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; വയോധികയുടെ തുടയെല്ല് പൊട്ടിച്ച ഹോംനഴ്‌സ് അറസ്റ്റില്‍

ആ​ല​പ്പു​ഴ- ക്രൂ​ര​ മ​ര്‍​ദ​ന​ത്തി​ല്‍ വ​യോ​ധി​ക​യു​ടെ തു​ട​യെ​ല്ല് പൊ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന സ്വ​ദേ​ശി ചെ​മ്പ​നാ​ല്‍ ഫി​ലോ​മി​ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​ജ​യ​മ്മ​യ്ക്കാ​ണ് (78) പ​രി​ക്കേ​റ്റ​ത്.

വി​ജ​യ​മ്മ വീ​ണ് പ​രി​ക്കേ​റ്റെ​ന്നാ​ണ് ഫി​ലോ​മി​ന ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. വി​ജ​യ​മ്മ​യെ ആ​ശു​പ​ത്രി​യി​ലെത്തിച്ചപ്പോള്‍ തു​ട​യെ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കുകയായിരുന്നു. ഇ​തോ​ടെ​യാ​ണ് ഫി​ലോ​മി​ന​ വൃദ്ധയെ ക്രൂ​ര​മായി മർദിച്ചിരുന്നുവെന്ന് വ്യക്തമായത്.

വി​ജ​യ​മ്മ​യു​ടെ മ​ക​നും ഭാ​ര്യ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ജ​യ​മ്മ​യെ ഫി​ലോ​മി​ന മ​ര്‍​ദ്ദി​ച്ച​താ​യി വ്യ​ക്ത​മാ​യി. തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Latest News