തലശ്ശേരി- വാളയാറിലെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് തലശ്ശേരിയിൽ വാളയാർ സമര സഹായ സമിതി സ്വീകരണം നൽകി. വാളയാർ സമര സമിതി - തലശ്ശേരി ചെയർമാൻ കെ.ശിവദാസന്റെ അധ്യക്ഷതയിൽ നടന്ന വാളയാർ നീതി യാത്ര പ്രമുഖ പരിസ്ഥിതി - സാംസ്‌കാരിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
പിണറായി സർക്കാരിന്റെ സത്രീ - ദളിത് വിരുദ്ധ സമീപനം സുവ്യക്തമാണെന്നും ആയതിന് തെളിവാണ് വാളയാർ കേസ് അട്ടിമറിച്ച രണ്ട് പോലീസുദ്യോഗസ്ഥരെ പ്രൊമോഷൻ നൽകിയതിലൂടെ വ്യക്തമാവുന്നതെന്നും സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സി.ആർ. നീലകണ്ഠൻ പറഞ്ഞു
ചൊക്ലി പഞ്ചായത്തംഗം കെ.സി ഷെറീന, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, സി.ഒ.ടി നസീർ, എ.സി ജലാലുദ്ദീൻ, ഷാഹിന ലത്തീഫ്, സമാജ് വാദി ജില്ലാ പ്രസിഡന്റ് പി.ഷറഫുദ്ദീൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ. ഷർമിള, വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം വൈസ്. പ്രസിഡന്റ് പി. അഷറഫ്, ആക്ടിവിസ്റ്റ് സലീന പ്രക്കാനം, വി കെ വി റഹീം, മനയത്ത് ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. കെ. മുസ്തഫ സ്വാഗതവും പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.