Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷദ്വീപില്‍നിന്ന് എന്താണ് കേള്‍ക്കുന്നത്?

മുസ്ലിംകൾ മാത്രം അധിവസിക്കുന്ന ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്.
കേരളവുമായി തൊട്ടുനിൽക്കുന്ന ദ്വീപ് നിവാസികൾ പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത് കേരളത്തെയാണ്. ശാന്തമായി ജീവിക്കുന്ന ദ്വീപ് നിവാസികൾക്കിടയിൽ
അക്രമങ്ങളോ സംഘട്ടനങ്ങളോ മറ്റു അധാർമിക പ്രശ്നങ്ങളോ ഉണ്ടാകാറില്ല.
ഒരു കൊലപാതകം പോലും അവിടെ ഇതുവരെ നടന്നിട്ടില്ല.
ലഹരി അവർക്ക് അന്യമാണ്.
കരയിൽ നിന്നെത്തുന്ന ആരെയും ജാതി മത ഭേദമന്യേ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ദ്വീപുകാര് ആതിഥേയ മര്യാദയിൽ പേര് കേട്ടവരാണ്.
ഇനിമുതൽ കേന്ദ്രഭരണകൂടം അവിടെ മദ്യം വിളമ്പുകയാണത്രേ!, ബീഫ് നിരോധിക്കുകയാണ് പോല്!, രണ്ട് കുട്ടികളിൽ അധികം ഉള്ളവർക്ക് മത്സരിക്കാൻ അയോഗ്യത കൽപ്പിക്കുകയാണത്രേ!. എന്തുപറ്റി നമ്മുടെ സർക്കാറിന്?.
പശുവിനെ ദൈവമായി കാണുന്ന ഹിന്ദു സഹോദരന്മാരില്ലാത്ത ആ നാട്ടിൽ ഗോവധം നിരോധിക്കുന്നതെന്തിന്?
ഗോവധം നടത്തിയാല് പത്ത് വർഷത്തിൽ കുറയാത്ത ജയിലും അഞ്ച് ലക്ഷത്തിൽ കൂടാത്ത പിഴയുമാണ് കരട് നിയമം പറയുന്നത്!.
നിരോധനത്തില് പെടാത്ത ജീവികളെ അറുക്കാനും അധികാരികളുടെ അനുമതി വേണമെന്ന് പറയുന്നു!.
അവിടെ താമസിക്കുന്നവർക്ക് ആവശ്യമില്ലാത്ത മദ്യം എന്തിനാണ് കടൽവഴി അവിടെ കൊണ്ടു വരുന്നത്?
രണ്ട് കുട്ടികളിലധികമുള്ളവര്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്
വിലക്കേർപ്പെടുത്തുന്നതിൻറെ പിന്നിലെ ഉദ്ദേശ്യം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.
ഒരു മതേതര ഭരണകൂടം ന്യൂനപക്ഷ പിന്നോക്ക
വിഭാഗങ്ങളെ ഇങ്ങനെ ദ്രോഹിച്ചാലോ?.
കശ്മീരികളൊട് കാണിച്ച ക്രൂരത ഇനി ദ്വീപ്നിവാസികൾക്കെതിരെയാണോ?.
കശ്മീരിൽ തീവ്രവാദം എന്ന മറപിടിച്ച് പലതും ചെയ്തു.
തീവ്രതയുടെ ഒരു മുള പോലും പൊട്ടാത്ത ദ്വീപുകാർക്കെതിരെ എന്ത് കുറ്റമാണ് സർക്കാറിന് പറയാനുള്ളത്?.
രാജ്യത്തെ മതേതര ജനാധിപത്യ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഈ അനീതിക്കെതിരെ കാണിക്കുന്ന മൗനം ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണ്.
 

Latest News