ദുബായ്- മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറെയും പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്ത ദ് പ്രീസ്റ്റ്് കേരളത്തോടൊപ്പം ഗള്‍ഫിലും ഇന്നു റിലീസായി. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിനു ഗള്‍ഫിലെ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
മലയാളി ബിസിനസുകാരുടെ നേതൃത്വത്തില്‍ അടുത്തിടെ സ്ഥാപിച്ച ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ദ് പ്രീസ്റ്റ് ഗള്‍ഫിലെ തിയറ്ററുകളിലെത്തിക്കുന്നത്. ഇവരുടെ ആദ്യ ചിത്രമാണിത്. യു.എ.ഇ-54, സൗദി-22, ഖത്തര്‍-14, ഒമാന്‍-18 എന്നിങ്ങനെ ഗള്‍ഫില്‍ ആകെ 108 കേന്ദ്രങ്ങളില്‍ ചിത്രം ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുമെന്നു ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് പ്രതിനിധി രാജന്‍ വര്‍ക്കല പറഞ്ഞു.
പല തിയറ്ററുകളിലും മമ്മൂട്ടി ഫാന്‍സ് കട്ടൗട്ടുകളും മറ്റും സ്ഥാപിച്ചു ചിത്രത്തെ സ്വീകരിക്കാന്‍ നേരത്തെ തന്നെ ഒരുക്കം നടത്തിയിരുന്നു. ദുബായില്‍ പലയിടത്തും ഇന്നു വൈകിട്ട് ഫാന്‍സ് ഷോയുമുണ്ട്.