നിലമ്പൂര്‍- സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ച പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തി. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് പി.വി അന്‍വര്‍ നിലമ്പൂരില്‍ തിരിച്ചെത്തിയത്. കരിപ്പൂരില്‍ അണികള്‍ സ്വീകരണം നല്കി.
ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നതിനാല്‍ സജീവ പ്രചാരണത്തിനിറങ്ങാന്‍ ഇനിയും കാത്തിരിക്കണം. എം.എല്‍.എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കിയപ്പോള് ആഫ്രിക്കയിലെ സിയെറ ലിയോണിലുണ്ടെന്ന് അന്‍വര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
സ്വര്‍ണ-വജ്ര ഖനന വ്യവസായമാണ് ആരംഭിക്കുന്നതെന്നും 20,000 കോടിയുടെ പദ്ധതിയിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പി.വി. അന്‍വര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന്.