തിരുവനന്തപുരം- എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തുടങ്ങാന്‍ ആറു ദിവസം മാത്രം ബാക്കിനില്‍ക്കെ അനിശ്ചിതത്വം മാറാതെ വിദ്യാർഥികളും രക്ഷിതാക്കളും. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കുമെന്ന റിപ്പോർട്ടുകള്‍ പ്രചരിച്ചതിനെ തുടർന്നാണ് തീരുമാനമറിയാതെ വിദ്യാർഥികള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നത്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇതുവരെ വന്നിട്ടില്ല. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പതിനേഴിന് പരീക്ഷ തുടങ്ങുന്ന തരത്തിൽ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നുമുണ്ട്.