കുറ്റിയാടി പ്രതിഷേധം:  സിപിഐഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

കോഴിക്കോട്- കുറ്റിയാടി പരസ്യ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അതിനായി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. കുറ്റിയാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.സിപിഐഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. കുറ്റിയാടി സീറ്റ് കോരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.'ചെങ്കൊടിയുടെ മാനം കാക്കാന്‍' എന്ന ബാനര്‍ പിടിച്ചുകൊണ്ടാണ് കുറ്റിയാടിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
 

Latest News