കൊല്ലം - സി.പി.ഐയില്‍ പ്രതിസന്ധിയിലായ ചടയമംഗലം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. സംസ്ഥാന സമിതി അംഗം ചിഞ്ചുറാണി മത്സരിക്കും. പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹം മറികടന്നാണ് തീരുമാനം.
കൊല്ലത്ത് നടന്ന മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ക്കൊടുവിലാണ് ചിഞ്ചുറാണിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. 25 സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്.
ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്. പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എ. മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം.