ന്യൂദല്‍ഹി- തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസിന്റെ അന്വേഷണം. ഉമ്മന്‍ ചാണ്ടിയെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതേത്തുടര്‍ന്ന് ഹൈക്കമാന്റ് അദ്ദേഹത്തോട് അഭിപ്രായം തേടി.
ഉമ്മന്‍ ചാണ്ടിയില്ലെങ്കില്‍ വടകര എം.പി കെ. മുരളീധരനെ നിര്‍ത്തിയാലോ എന്നും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ മുരളിക്ക് സമ്മതമാണ്. എം.പിമാരെ മത്സരിപ്പിക്കേണ്ട എന്ന നയം തിരുത്തിയേ മുരളിയെ കൊണ്ടുവരാനാകൂ.
ബി.ജെ.പിയുടെ എ ക്ലാസ്സ് മണ്ഡലമാണ് നേമം. കുമ്മനം രാജശേഖരനാവും ഇവിടെ സ്ഥാനാര്‍ഥിയെന്ന് കരുതുന്നു. എല്‍.ഡി.എഫില്‍നിന്ന് വി. ശിവന്‍ കുട്ടി മത്സരിക്കുന്നു. ബി.ജെ.പി വിജയമുറപ്പിച്ച് നില്‍ക്കുന്ന നേമത്ത് കരുത്തരെ നിര്‍ത്തി പിടിച്ചെടുക്കാനാണ് പരിപാടി.