കോഴിക്കോട്- നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽ.ജെ.ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ മത്സരിക്കും. കൂത്തുപറമ്പിൽ കെ.പി മോഹനനും വടകരയിൽ മനയത്ത് ചന്ദ്രനും മത്സരിക്കും. വിജയസാധ്യത മാത്രമാണ് പരിഗണിച്ചതെന്ന് എൽ.ജെ.ഡി നേതാക്കൾ വ്യക്തമാക്കി.