Sorry, you need to enable JavaScript to visit this website.

വിനോദിനി കോടിയേരിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയക്കും

കൊച്ചി- സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടിസ് അയക്കാനൊരുങ്ങി കസ്റ്റംസ്. ഡോളർ, സ്വർണക്കടത്തു കേസുകളുമായി ബന്ധപ്പെട്ട് പാരിതോഷികമായി ലഭിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചെന്നു കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ബുധനാഴ്ച രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ എത്താൻ നോട്ടിസ് അയച്ചിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. 

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നേടിയ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു സമ്മാനിച്ച മൊബൈൽ ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിംകാർഡ് ഉപയോഗിച്ചത് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇവരോട് ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. 

Latest News