Sorry, you need to enable JavaScript to visit this website.

തുടർഭരണം ഉറപ്പാക്കാൻ വിപുലമായ പ്രചാരണ പരിപാടികളുമായി റിയാദ് കേളി

റിയാദ് - ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ പ്രവാസ ലോകത്ത് വിപുലമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയതായി കേളി രക്ഷാധികാരി സമിതി കൺവീനറും ലോകകേരള സഭാംഗവുമായ കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ എന്നിവർ അറിയിച്ചു.
എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നിശ്ചയദാർഡ്യത്തോടെ അതിജീവിച്ച് കേരളത്തിന്റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തി പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനും നാടിന്റെ സമഗ്ര പുരോഗതിക്കുമായി പ്രവർത്തിച്ച ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി ഭാരവാഹികൾ പറഞ്ഞു.


റിയാദിലേയും പരിസരപ്രദേശങ്ങളായ അൽഖർജ്, മുസാമിയ, ദവാദ്മി എന്നീ പ്രദേശങ്ങളിലെയും 14 ജില്ലകളിൽ നിന്നുള്ള പ്രവാസികളെ മൂന്ന് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും പ്രത്യേകം തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. 
കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ സതീഷ്‌കുമാർ, ജോസഫ് ടി.ജി, ഗോപിനാഥൻ വേങ്ങര എന്നിവർ മേഖല കൺവീനർമാരായും സുനിൽ മലാസ് (തിരുവനന്തപുരം), കിഷോർ ബദിയ്യ (കൊല്ലം), സുനിൽ സുകുമാരൻ (ആലപ്പുഴ), പ്രസാദ് വഞ്ചിപ്പുര (എറണാകുളം), രാജൻ പള്ളിത്തടം (പത്തനംതിട്ട), പ്രദീപ് രാജ് (കോട്ടയം), സലീം കൂടത്തായി (വയനാട്), സതീഷ് (കാസർകോട്), അനിൽ അറക്കൽ (പാലക്കാട്), മനോഹരൻ ന്യൂ സനയ്യ (ഇടുക്കി), ജോഷി പെരിഞ്ഞനം (തൃശൂർ), സുരേന്ദ്രൻ കൂട്ടായി (മലപ്പുറം) മധു ബാലുശ്ശേരി (കോഴിക്കോട്), പ്രഭാകരൻ കണ്ടോന്താർ (കണ്ണുർ) എന്നിവർ ജില്ലാ കൺവീനർമാരായും തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.


ഓരോ പ്രവാസി മലയാളിയേയും നേരിൽ കണ്ട് രാജ്യത്തിനാകെ തന്നെ മാതൃകയായ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് നാട്ടിലെ അവരുടെ കുടുംബത്തിന്റെ വോട്ട് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. കൂടാതെ ഇടതുപക്ഷ സ്ഥാനാർഥികളെയും നേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനിൽ തെരെഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 
മതനിരപേക്ഷ വികസിത കേരളത്തിന്റെ ഭാവി നിർണയിക്കുക മാത്രമല്ല രാജ്യത്തിനാകെ മാതൃകയായ വികസന ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്നും അവിടെ നിലനിൽക്കുന്ന രാഷ്ട്രീയത്തേയും സ്വാധീനിക്കുന്നതാകുമെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

 

Latest News