തിരുവനന്തപുരം- ഓഖി ചുഴലിക്കാറ്റിനിടെ കടലിൽ അകപ്പെട്ട മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്തുന്നതിൽ സർക്കാറിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് പൂന്തുറയിൽ ജനം പ്രതിഷേധിക്കുന്നു. അധികൃതർ പ്രശ്‌നങ്ങളിൽ ഇടപെട്ടില്ലെന്നും ജില്ലാ കലക്ടർ പോലും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡുപരോധം അടക്കമുള്ള പ്രതിഷേധത്തിനും നാട്ടുകാർ രംഗത്തിറങ്ങി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശശി തരൂർ എം.പി എന്നിവർ സ്ഥലത്തെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി, ഷിപ്പിംഗ് മന്ത്രി എന്നിവരുമായി ബന്ധപ്പെട്ട തരൂർ എത്രയും വേഗം നാവിക സേനയുടെ കൂടുതൽ സേവനം വേണമെന്ന് ആവശ്യപ്പെട്ടു.